മുംബൈ നഗരവീഥിയിലൂടെ മലയാളത്തിന്റെ താര സുന്ദരി; പ്രയാഗയെ തിരിച്ചറിയാനാകാതെ ആരാധകരും, വീഡിയോ

നടി പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍. മുംബൈയില്‍ നിന്നുളള സ്‌റ്റൈലിഷ് ചിത്രങ്ങളാണ് പ്രയാഗ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ഷര്‍ട്ടും വെള്ള നിറമുള്ള ഷോര്‍ട്‌സും കൂളിംഗ് ഗ്ലാസും ധരിച്ച് ഷോള്‍ഡര്‍ ബാഗുമായി നടന്നു നീങ്ങുന്ന പ്രയാഗയെ ആരാധകര്‍ക്ക് പോലും മനസിലാവുന്നില്ല.

തനി നാടന്‍ വേഷത്തിലും മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടിയുടെ ഈ മേക്കോവര്‍ ഗംഭീരം എന്നാണ് ആരാധകരുടെ കമന്റുകള്‍. പെട്ടന്നു കണ്ടാല്‍ ആളെ തിരിച്ചറിയില്ല എന്നാണ് ആരാധകര്‍ അടക്കം കമന്റ് ചെയ്യുന്നത്.

ഇതേ മേക്കോവറില്‍ കട ഉദ്ഘാടനത്തിനെത്തിയ നടിയുടെ വീഡിയോയും വൈറലാണ്. അതേസമയം, ‘ജമാലിന്റെ പുഞ്ചിരി’, ‘ബുള്ളറ്റ് ഡയറീസ്’ എന്നീ സിനിമകളാണ് പ്രയാഗയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന സിനിമയിലെ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയില്‍ എത്തിയത്.

View this post on Instagram

A post shared by Miss Martin (@prayagamartin)

പിന്നീട് നായികയായി. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന സിനിമയിലൂടെയാണ് നായികയായി മലയാളത്തില്‍ പ്രയാഗ അരങ്ങേറ്റം കുറിക്കുന്നത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘രാമലീല’, ‘ബ്രദേഴ്‌സ് ഡേ’ എന്നീ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.