'ഒരു മിനി ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും ഇപ്പോള്‍ രക്ഷപ്പെട്ടതേയുള്ളു'; പ്രാര്‍ത്ഥനയുടെ പുതിയ ലുക്ക് കണ്ട് അമ്മ പൂര്‍ണിമ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. മലയാളം, തമിഴ്, ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായ പ്രാര്‍ത്ഥനയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുടിയില്‍ ബര്‍ഗണ്ടി നിറം കളര്‍ ചെയ്താണ് പ്രാര്‍ത്ഥനയുടെ പുത്തന്‍ മേക്കോവര്‍. മകളുടെ ചിത്രത്തിന് കമന്റുമായി അമ്മ പൂര്‍ണിമയും എത്തിയിരിക്കുകയാണ്.

പുതിയ ലുക്ക് ഒരുപാട് ഇഷ്ടമായെന്ന് കുറിച്ചാണ് പ്രാര്‍ത്ഥന ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമ നല്‍കിയ കമന്റാണ് ചര്‍ച്ചയാകുന്നത്. “”ഞാന്‍ ഇപ്പോള്‍ ഒരു മിനി ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപ്പെട്ടതേയുള്ളു”” എന്നാണ് പൂര്‍ണിമയുടെ കമന്റ്. ഇനി എത്ര വട്ടം അറ്റാക്ക് വരാനിരിക്കുന്നു, കുട്ടികള്‍ അല്ലേ എന്‍ജോയ് ചെയ്യട്ടെ എന്നിങ്ങനെയാണ് പൂര്‍ണിയുടെ കമന്റിന് വരുന്ന മറുപടി കമന്റുകള്‍.

മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിലൂടെയാണ് പ്രാര്‍ത്ഥന ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിനു പിന്നാലെ കുട്ടന്‍പിള്ളയുടെ ശിവരാത്രി, ടിയാന്‍, ഹെലന്‍ തുടങ്ങിയ സിനിമകളിലൂടെ പിന്നണി ഗാനരംഗത്ത് സജീവമായി.

 

View this post on Instagram

 

A post shared by Sajith & Sujith (@sajithandsujith)

പിന്നാലെ തമിഴിലും ബോളിവുഡിലും പ്രാര്‍ത്ഥന ചുവടുവച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥന ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. രേ ബാവ്ര എന്ന ഗാനമാണ് പ്രാര്‍ത്ഥന പാടിയത്.