ടിക് ടോക് ഡാന്‍സുകള്‍ എന്നേക്കാള്‍ വേഗത്തില്‍ പഠിക്കും; മുത്തശ്ശി മല്ലിക സുകുമാരന് ആശംസകളുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

മല്ലിക സുകുമാരന്റെ 66-ാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മക്കള്‍ക്കൊപ്പം സമയം ചെലവിടണം എന്ന ആഗ്രഹം എപ്പോഴും പറയാറുള്ള മല്ലിക ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് പൃഥ്വിരാജിന് ഒപ്പമായിരുന്നു.

പ്രിയപ്പെട്ട അമ്മൂമ്മയുടെ ജന്മദിനത്തില്‍ കൊച്ചു മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മൂമ്മയ്‌ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയാണ് പ്രാര്‍ത്ഥന ആശംസകള്‍ അറിയിച്ച് പങ്കുവെച്ചിരിക്കുന്നത്. സാവേജ് ലവ് എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവെയ്ക്കുന്നത്.

“”ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകള്‍. ടിക്ടോക് ഡാന്‍സുകള്‍ മുത്തശ്ശി എന്നേക്കാള്‍ വേഗത്തില്‍ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്‌നേഹിക്കുന്നു”” എന്ന് പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

HAPPY BIRTHDAY TO THE COOLEST GRANDMOM EVER, you learn these tiktok dances faster than me, love u so much🥰♥️ @sukumaranmallika

A post shared by Prarthana (@prarthanaindrajith) on

Read more

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകളാണ് പ്രാര്‍ത്ഥന. ഗായിക എന്ന നിലയിലും പ്രാര്‍ത്ഥ ശ്രദ്ധേയയാണ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത “തായ്ഷി”നു വേണ്ടി “രേ ബാവ്രെ” എന്ന ഗാനം ആലപിച്ചാണ് പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയ ഗാനമാണിത്.