കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ മറ്റൊരു യുവതിയും രംഗത്ത്. ചതിയിലൂടെ തന്നെ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനേയും സൈബര്‍ പൊലീസിനേയും സമീപിച്ചെങ്കിലും നീതി കിട്ടിയില്ലെന്ന് യുവതി.
അശ്ലീല സിനിമാ നിര്‍മ്മാണ സംഘത്തിന് ഉന്നത സ്വാധീനമുണ്ടെന്നും തന്നെ പോലെ ആത്മഹത്യയുടെ വക്കിലുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ വേറെയുമുണ്ട് എന്നാണ് യുവതി പറയുന്നത്. തന്റെ അറിവില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മുതലാക്കിയാണ് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചത്.
അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. നഗ്‌നത പ്രദര്‍ശനം പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പൊലീസിനൊപ്പം ഉന്നത രാഷ്ട്രീയ ബന്ധവും തങ്ങള്‍ക്കുണ്ടെന്നും പരാതി പറഞ്ഞാല്‍ ഒരു നടപടിയും ഉണ്ടാവില്ലെന്നും പരമ്പരയുടെ സംവിധാനം നിര്‍വ്വഹിച്ച സ്ത്രീ ഭീഷണിപ്പെടുത്തി.
Read more
ഈ പരമ്പരയില്‍ അഭിനയിച്ചതിന്റെ പേരില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത മറ്റു പെണ്‍കുട്ടികള്‍ക്കും ജീവിക്കാന്‍ മാര്‍ഗങ്ങള്‍ ഇല്ലാതെയായി. അശ്ലീല സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ തുടര്‍ന്നു ലഭിക്കേണ്ട അവസരങ്ങളെല്ലാം നഷ്ടമായെന്നും യുവതി ഒരു ചാനലിനോട് പ്രതികരിച്ചു.