കരിയറില്‍ എനിക്കേറ്റവും ഇഷ്ടമായ കഥാപാത്രങ്ങളിലൊന്ന്; പൊറിഞ്ചു മറിയം ജോസിനെക്കുറിച്ച് ചെമ്പന്‍ വിനോദ്

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ജോജുവിന്റെ പൊറിഞ്ചുവും നൈല ഉഷയുടെ മറിയവും ചെമ്പന്‍ വിനോദിന്റെ ജോസും പ്രേക്ഷക മനം കീഴടക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ തനിക്ക് ഇതുവരെയുള്ള കരിയറില്‍ ഭയങ്കരമായി ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ജോസ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെമ്പന്‍. പൊറിഞ്ചു മറിയം ജോസില്‍ അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഒരു മഹാഭാഗ്യമാണെന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജോസിനെ അവതരിപ്പിച്ച നടന്‍ ചെമ്പന്‍ വിനോദ് പറയുന്നത്.

അതേസമയം, തിലകന്റെ പ്രതിഭയാണ് ചെമ്പന്‍ വിനോദ് എന്ന നടനിലും കാണാന്‍ സാധിക്കുന്നത് എന്ന് സംവിധായകന്‍ ജോഷി അടുത്തിടെ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

Read more

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക.