പൂവ് ചോദിച്ചു ഞാന്‍ വന്നു....; ശ്രേയാ ഘോഷാല്‍ പാടിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രണയഗാനം റിലീസ് ചെയ്തു. “പൂവ് ചോദിച്ചു ഞാന്‍ വന്നു….” എന്നു തുടങ്ങുന്ന ശ്രേയാ ഘോഷാല്‍ പാടിയ മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റേതാണ്.

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ അണിയിച്ചൊരുക്കിയ ചിത്രാമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം ഒട്ടനവധി പുതു മുഖങ്ങളും അണിനിരക്കുന്നു. പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. എസ്.എല്‍ പുരം ജയസൂര്യയുടേതാണ് തിരക്കഥ. ഛായാഗ്രഹണം അനില്‍ നായര്‍.