രമേഷ് പിഷാരടി നായകനായെത്തുന്ന സര്‍വൈവല്‍ ത്രില്ലര്‍; 'നോ വേ ഔട്ടി'ന് തുടക്കം

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നോ വേ ഔട്ട്’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് നിര്‍മ്മാണം.

ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതം കെ ആര്‍ രാഹുല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍. കലാസംവിധാനം ഗിരീഷ് മേനോന്‍. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. സംഘട്ടനം മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍. സ്റ്റില്‍സ് ശ്രീനി മഞ്ചേരി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിയാസ് പട്ടാമ്പി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.