കീര്‍ത്തിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍; 'പെന്‍ഗ്വിന്‍' ടീസര്‍ പുറത്ത്

കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം “പെന്‍ഗ്വിന്റെ” ടീസര്‍ പുറത്ത്. തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ് ചിത്രം പറയുക. ജൂണ്‍ 19ന് ആണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുക.

കാര്‍ത്തിക് സുബ്ബരാജ്, സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. സംഗീതം സന്തോഷ് നാരായണന്‍.

നേരത്തെ റിലീസ് ചെയ്ത പെന്‍ഗ്വിന്റെ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം ഏറെ സസ്‌പെന്‍സുകള്‍ നിറഞ്ഞ ത്രില്ലറാകും എന്നാണ് പോസ്റ്റര്‍ സൂചിപ്പിച്ചത്.