എന്റെ യഥാര്‍ത്ഥ പ്രണയത്തെ ഞാന്‍ കണ്ടെത്തി..; പാര്‍വതി നായര്‍ വിവാഹിതയാകുന്നു, ചിത്രങ്ങള്‍

നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ ആശ്രിതാണ് വരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. തന്റെ പ്രണയത്തെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന സന്തോഷത്തിലാണ് താന്‍ എന്നാണ് പാര്‍വതി പറയുന്നത്.

”കപടതകള്‍ നിറഞ്ഞ ഈ ലോകത്ത് ഞാന്‍ എന്റെ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്തി. എന്റെ എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും നീ എന്നോടൊപ്പം നിന്നു. ജീവിതകാലം മുഴുവനായുള്ള സ്‌നേഹത്തിനും വിശ്വാസത്തിനും അചഞ്ചലമായ പിന്തുണയ്ക്കും ഞാന്‍ യെസ് പറഞ്ഞു. പൊസിറ്റിവിറ്റിക്കും സ്‌നേഹത്തിനും എന്റെ അവിശ്വസനീയമായ പിന്തുണയ്ക്ക് നിങ്ങള്‍ എല്ലാവരോടും നന്ദി. നിങ്ങളില്ലാതെയുള്ള യാത്ര ഒരുപോലെ ആകില്ല” എന്നാണ് പാര്‍വതി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Parvati Nair (@paro_nair)

അതേസമയം, മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വിജയ് നായകനായെത്തിയ ‘ദ ഗോട്ട്’ ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Read more