‘പടവെട്ടു’മായി നിവിന്‍ പോളി, ചിത്രീകരണം ആരംഭിച്ചു

നിവന്‍ പോളി നായകനായി എത്തുന്ന പുതിയ ചിത്രം ‘പടവെട്ടി’ന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അദിതി ബാലന്‍ ആണ് നായിക. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 2020ലാണ് ചിത്രം റിലീസിനെത്തുക. കണ്ണൂര്‍ കാഞ്ഞിലേരി ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ പൂജ നടന്നു.

padavettu

കണ്ണൂര്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍ എന്നിവരും മറ്റു അണിയറ പ്രവര്‍ത്തകരും പൂജയില്‍ പങ്കെടുത്തു.

padavettu1

padavettu-1