''പുരുഷു എന്നെ അനുഗ്രഹിക്കണം''; ലാല്‍ ജോസിനെ അനുഗ്രഹിച്ച് 'സ്വാമിനി' നിമിഷ സജയന്‍!

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രം “41” തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബിജു മോനോനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം പൊളിറ്റിക്കല്‍ സറ്റയറായാണ് എത്തിയിരിക്കുന്നത്. ഇതിനിടെ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തുന്നത്.

കാഷായ വേഷം ധരിച്ച് സണ്‍ഗ്ലാസും വച്ച് നിമിഷയും അനുഗ്രഹം വാങ്ങി ലാല്‍ ജോസും നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ തന്നെ “മീശമാധവന്‍” എന്ന ചിത്രത്തിലെ “”പുരുഷു എന്നെ അനുഗ്രഹിക്കണം”” എന്ന ഡയലോഗാണ് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B4kK_jVnYei/?utm_source=ig_embed

സി എസ് ഉല്ലാസ് കുമാര്‍ എന്ന ട്യൂട്ടോറിയല്‍ അധ്യാപകനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. ഇടതുപക്ഷക്കാരനായാണ് ബിജു മേനോന്റെ കഥാപാത്രം. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിബാല്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.