വിഘ്‌നേശ് ശിവൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായിക നയൻതാര; നെട്രിക്കൺ ഫസ്റ്റ് ലുക്ക് വൈറൽ

വിഘ്‌നേശ് ശിവൻ നിർമ്മിക്കുന്ന, നയൻതാര നായികയാവുന്ന ചിത്രം “നെട്രിക്കൺ” ഫസ്റ്റ് ലുക്ക് വൈറലാകുകയാണ് .  നയൻതാരയുടെ ഫാൻ പേജ്  ട്വിറ്ററിൽ പുറത്തിറക്കിയ ഈ പോസ്റ്റർ അൽപസമയത്തിനകം തന്നെ  ഇന്റെർനെറ്റിൽ ട്രെൻഡിംഗ് ആയി. മിലിന്ദ് റാവു ആണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിൽ  അന്ധയായ യുവതിയുടെ വേഷമാകും നായിക നയൻ‌താര കൈകാര്യം ചെയ്യുക. ഫസ്റ്റ് ലുക്കിലും ഇത് പ്രകടമാണ്. കാഴ്ച വൈകല്യമുള്ള ആൾക്കാർ വായിക്കുന്ന ബ്രെയ്ൽ ലിപിയിൽ കുറിച്ചിരിക്കുന്ന ഒരു കടലാസ്സു കഷണവും കാണാം.

2019 ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2020 വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് പാതിവഴിയിൽ നിലച്ചു.

ഗിരീഷ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഗണേഷ് ജി. ലോറൻസ് കിഷോറാണ് എഡിറ്റിംഗ്.