ആ ശബ്ദരേഖ എന്റെത് തന്നെയാണ്, പക്ഷെ അവാര്‍ഡ് പുനഃപരിശോധിക്കണ്ട; കാരണങ്ങള്‍ നിരത്തി നേമം പുഷ്പരാജ്

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് പറയുന്ന തന്റെ ശബ്ദരേഖയെ കുറിച്ച് പ്രതികരിച്ച് നേമം പുഷ്പരാജ്. ആ ശബ്ദം തന്റേത് തന്നെയാണ്, അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ട് എന്നാണ് ജൂറി അംഗമായി നേനം പുഷ്പരാജ് പറയുന്നത്.

എന്നാല്‍ അവാര്‍ഡില്‍ അത് പ്രതിഫലിച്ചിട്ടില്ല. ജൂറിയുടെ തീരുമാനം മാത്രമാണ് നടപ്പിലായത്. ജൂറിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് ബാഹ്യ ഇടപെടല്‍ ഫലം കാണാതെ പോയത്. അവാര്‍ഡ് പുനഃപരിശോധിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് പുഷ്പരാജ് പ്രതികരിക്കുന്നത്.

വിനയന്‍ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കില്‍ സംവിധായകന്‍ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. വിനയന്റെ ആരോപണം തെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് നേമം പുഷ്പരാജിന്റെത്.

Read more

അതേസമയം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.