നടി നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍, കമന്ററിയുമായി ഷൈജു ദാമോദരന്‍; വീഡിയോ വൈറല്‍

പൂമരത്തിലൂടെ എത്തി കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്ഷന്‍ നായികയായി പ്രകീര്‍ത്തിക്കപ്പെടുകയാണ് നടി നീത പിള്ള. നീതയോട് ഏറ്റുമുട്ടുന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇരുവരും തമ്മിലുളള സൗഹൃദ പോരാട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി മീറ്റ് വേദിയില്‍ വെച്ചാണ് ബോബിയും നീതയും ഏറ്റുമുട്ടിയത്. കുങ് ഫൂ മാസ്റ്റര്‍ സിനിമയിലെ വില്ലന്‍ സോണറ്റുമായും ബോബി ചെമ്മണ്ണൂര്‍ ഏറ്റുമുട്ടി. രസകരമായ കമന്ററിയുമായി ഷൈജു ദാമോദരനും എത്തിയതോടെ കണ്ടു നിന്നവര്‍ക്കും ആവേശമായി.

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദി കുങ്ഫൂ മാസ്റ്റര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിച്ചത്. നീത പിള്ള നായികയായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ്.