ബോക്‌സ് ഓഫീസിൽ കര കാണാതെ നസ്രിയ ചിത്രം 'അണ്ടേ സുന്ദരാനികി'

നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം അണ്ടേ സുന്ദരാനികി ബോക്‌സ് ഓഫീസിൽ അടിപതറുന്നു. തെലുങ്ക് ചിത്രം മലയാളത്തിൽ റീമേക്ക് ചെയ്യ്ത് ‘ആഹാ സുന്ദരാ’ എന്ന് പേരിൽ ജൂൺ 10 ന് റീലിസ് ചെയ്തിരുന്നു. മലയാള പ്രേക്ഷകരുടെ ഇഷ്ട താരമായ നസ്രിയ ചിത്രം ആയിട്ടുകൂടി കേരളത്തിൽ സിനിമ കാണാൻ തീയേറ്ററ്റുകളിൽ എത്തുന്ന പ്രേക്ഷകരുടെ എണ്ണം വളരെ കുറവാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നസ്രിയ ചിത്രം അണ്ടേ സുന്ദരാനികി റീലിസായതിനൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലെ തിയേറ്ററുകളിൽ റീലിസ് ചെയ്യ്താകാം  മലയാളി പ്രേക്ഷകരുടെ  എണ്ണം കുറഞ്‍ഞതിന് കരണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മൈത്രി മൂവീസിന്റെ ബാനറിൽ വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി. നരേയൻ, രോഹിണി, നാദിയ മൊയ്ദു, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണൻ, സുഹാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയിട്ടുള്ളത്. ലീല തോമസ്, സുന്ദർ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്.

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ‘അണ്ടേ സുന്ദരാനികി’യുടെ പ്രമേയം. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാഗർ സംഗീത സംവിധാനം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റായി മറിയിരുന്നു.