നയന്‍താരയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; വീഡിയോ

അടുത്തിടെ വോഗ് മാഗസിന് വേണ്ടിയുള്ള തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടില്‍ നിന്നുള്ളൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഒരുമിനിറ്റ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

വോഗ് മാസികയുടെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് താരം മഹേഷ് ബാബുവുമാണ്. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്.

Read more

ചിരഞ്ജീവി നായകനായെത്തിയ സൈറ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയുടെ ബിഗില്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.