ഷാരൂഖ് ഖാനൊപ്പം ‘ജവാന്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ് നയന്‍താര. ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകള് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തില്‍ നയന്‍താര ബിക്കിനിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്വിം സ്യൂട്ടില്‍ എത്തുന്ന വേഷങ്ങളില്‍ താരം 2007ന് ശേഷം പ്രത്യക്ഷപ്പെട്ടിട്ടില്ല. ‘ബില്ല’ സിനിമയിലാണ് ഒടുവില്‍ താരം സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ജവാനില്‍ താരം ബിക്കിനി അണിയുന്നുണ്ടെങ്കില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാകും വീണ്ടും ഇത്തരം വേഷങ്ങളില്‍ നയന്‍താര അഭിനയിക്കുക.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ യാതൊരു വാസ്തവവുമില്ല എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജവാനില്‍ നയന്‍താരയെ ബിക്കിനി അണിയിക്കാന്‍ പ്ലാന്‍ ഉണ്ട്. അങ്ങനൊരു വേഷം ധരിക്കാന്‍ അവര്‍ക്ക് കുഴപ്പമൊന്നുമില്ല, അവര്‍ തമിഴ് ചിത്രങ്ങളില്‍ ചെയ്തിട്ടുള്ളതാണ്.
പക്ഷെ അങ്ങനൊരു സീന്‍ ഈ സിനിമയില്‍ ഇല്ല. ഇതാരോ ചിന്തിച്ചു കൂട്ടി ഉണ്ടാക്കുന്നതാണ് എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അറ്റ്ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജവാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Read more
ജൂണ്‍ 2ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമ ജൂണില്‍ എത്തില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവസാന എഡിറ്റുകള്‍ ബാക്കിയുണ്ട് എന്നാണ് വിവരം. ഒക്ടോബറില്‍ ആയിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക.