യഷ് ചിത്രം 'ടോക്സിക്'ൽ ഗംഗയായി നയൻതാര; ആരാധകരെ ഞെട്ടിച്ച് ഫസ്റ്റ് ലുക്ക്!

കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഗീതു മോഹൻദാസ് ചിത്രം ടോക്സിക്. സിനിമയുടെ പോസ്റ്ററുകൾക്ക് എല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിൽ നായികയായി എത്തുന്ന കിയാര അദ്വാനിയുടെയുടെ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു.

പുതുവത്സരാഘോഷ വേളയിൽ സിനിമയിലെ മൂന്നാമത്തെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. അത് മറ്റാരുമല്ല, നയൻതാരയാണ്. ചിത്രത്തിൽ ഗംഗ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഒരു വലിയ കാസിനോയുടെ പ്രവേശന കവാടത്തിൽ തോക്കുമായി നിൽക്കുന്ന നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

നയൻതാരയെ വ്യത്യസ്തമായ രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞു. രൺവീർ സിങ്ങിന്റെ ധുരന്ധർ 2 നൊപ്പം 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ചിത്രമാണിത്.

Read more