നയന്‍താരയ്‌ക്കൊപ്പം ജയം രവി കൂടെ ലെച്ചുവും; സെക്കോളജിക്കല്‍ ത്രില്ലര്‍ 'ഇരൈവന്‍' ട്രെയ്‌ലര്‍

ജയം രവിയെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐ.അഹമ്മദ് തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ‘ഇരൈവൻ’ ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന്  നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, നരേൻ, ബോളിവുഡ് താരം രാഹുൽബോസ്, ബിഗ് ബോസ്സ് സീസൺ ഫൈവ്  മത്സരാർത്ഥി ലച്ചു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പുഴുതുകളിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ,എൻകൗണ്ടറുകളിലൂടെ കൊല്ലുന്ന പൊലീസ് ഓഫീസറായാണ് ജയം രവി ചിത്രത്തിലെത്തുന്നത്.

സൈക്കോ കില്ലറായി എത്തുന്ന രാഹുൽ ബോസ്സിന്റെ ഗംഭീര പ്രകടനം തന്നെ  സിനിമയിൽ പ്രതീക്ഷിക്കാം, സൈക്കോളജിക്കൽ ത്രില്ലർ ആയതുകൊണ്ട് തന്നെ  വയലൻസിന്റെ അതിപ്രസരം ട്രെയ്‌ലറിലുടനീളം കാണാൻ സാധിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങീ വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. യുവൻ ശങ്കർ രാജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.