ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കും: ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്

ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കുുകളും വ്യക്തമായി കാണാവുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ തുടങ്ങി ശാരീരികമായ പ്രത്യേകതകളുടെ പേരില്‍ വരെ താരങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ ബോഡി ഷെയ്മിങ് നടക്കുന്ന കാലത്താണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന പരസ്യപ്രസ്താവനയുമായി നമിത എത്തുന്നത്.

താരത്തിന്റെ ബോള്‍ഡായ നീക്കത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഏതു ലുക്കിലും നമിത സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പ്രതികരണം. ജയസൂര്യ നായകനായ ഈശോയിലാണ് നമിത അവസാനം പ്രത്യക്ഷപ്പെട്ടത്.

കാളിദാസ് ജയറാം നായകനാകുന്ന രജ്‌നി, ഗോകുല്‍ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകള്‍.

View this post on Instagram

A post shared by NAMITHA PRAMOD (@nami_tha_)