ടൂറിസം മന്ത്രിയുടെ പുതിയ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ

ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ പുതിയ പുസ്തകം ‘കേരള ടൂറിസം: ചരിത്രവും വർത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖം എഴുതി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച്  ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ജമാൽ അൽ ഖാസിമി പ്രകാശനം ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പുസ്തകം ഏറ്റുവാങ്ങി

നമ്മുടെ നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി എങ്ങനെ വിജയകരമായ ഒരുവിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിത്തുടങ്ങിയെന്നും മോഹൻലാൽ പറയുന്നു.

May be an image of text that says "കേരള ടൂറിസം ചരിത്രവും വർത്തമാനവും പി.എ. മുഹമ്മദ്‌റിയാസ് KORTH"

മികച്ച വിനോദ സഞ്ചാര സാധ്യതകളുള്ള കേരളത്തെ കൂടുതൽ ആകർഷകമായ രീതിയിൽ എങ്ങനെ വികസിപ്പിക്കാം എന്നതിനെ കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പുസ്തകത്തിൽ ഉണ്ടെന്ന് മോഹൻലാൽ ആമുഖത്തിൽ കുറിച്ചു.

ടൂറിസം മന്ത്രി എന്ന നിലയിൽ എഴുത്തുകാരന്റെ രണ്ട് വർഷത്തെ ഭരണനേട്ടങ്ങളും അനുഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 168 പേജുകളാണ് പുസ്തകത്തിനുള്ളത്. കൂടാതെ കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കാൻ നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങളെ കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നു.