'അമ്മ സംഘടന എന്റെതല്ല, പുറത്ത് പോയവർ തിരിച്ച് വരുന്നതിൽ സന്തോഷമെയുള്ളു'; മോഹൻലാൽ

താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് നടനും സംഘടന പ്രസിഡന്റുമായ മോഹൻലാൽ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

സംഘടനയിൽ നിന്ന് പുറത്ത് പോയവരോട് വ്യക്തിപരമായ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അവർ തിരികെ വരുന്നതിൽ സന്തോഷമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംഘടന തന്റെതല്ലെന്നും അതിൽ പ്രസിഡന്റ് എന്ന പദവി മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിലേയ്ക്ക് തിരികെയെത്തുന്നവർ അതിനായി അപേക്ഷ നൽകണമെന്നതാണ് സംഘടനാ ചട്ടമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുപോയവരോട് സംഘടനയിൽ ആർക്കും വ്യക്തിപരമായ പ്രശ്നങ്ങളില്ല.

മോഹൻലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രം. മാനദണ്ഡങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാകൂ. പുറത്തായയാൾ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിനൊരു സിസ്റ്റമുണ്ട്. അതിലൂടെ അവർക്ക് വരാം. ആർക്കും അതിലൊരു എതിരഭിപ്രായമില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.