ഇന്നലെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് പ്രഖ്യാപിച്ചത്. ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ സംശയിക്കുന്നത് ടൈറ്റിലിലെ രണ്ട് അക്ഷരങ്ങള്‍ രക്തവര്ണ്ണത്തിലായതാണ്. അതിലെന്തോ നിഗൂഢത ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
ലൂസിഫറിന്റെ ആദ്യഭാഗത്തിലും ഇങ്ങനെ ചില ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരുന്നു. ലൂസിഫര്‍ എന്നത് തിരിച്ചിട്ടാല്‍ വായിക്കുന്ന റാഫികള് എന്നതും കാറിന്റെ നമ്പറായ 666മായിരുന്നു അതില്‍ ചിലത്.
കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ലൂസിഫര്‍ രണ്ടാം ഭാഗം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാലും പൃഥ്വിരാജും മുരളീ ഗോപിയും ഒപ്പമുണ്ടായിരുന്നു. ലൂസിഫര്‍ 2 എന്നത് ലൂസിഫര്‍ സിനിമയുടെ തുടര്‍ക്കഥയല്ല. ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തില്‍ ഉണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.