ആഷിഖ് അബുവിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആകുന്നില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ബറോസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബുവിന്റെയും ടിനു പാപ്പച്ചന്റെയും സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നും ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല ഈ സിനിമകള്‍ നിര്‍മ്മിക്കുക എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ, സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്നതോ ആയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ചര്‍ച്ച പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ മനോരമ ഓണ്‍ൈലനിനോട് പ്രതികരിച്ചു.
മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ച് പറയുന്നതിനിടെയാണ് ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും.
ഇതിന് ശേഷമാകും പുതിയ പ്രോജക്ടുകളെ കുറിച്ച് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വല്‍ത്ത്മാന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
Read more
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നതെങ്കിലും ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് ക്യാപെയ്നുകളും നടക്കുന്നുണ്ട്.