മിഷന്‍ മംഗളിന്റെ പ്രമോഷന്‍ പരിപാടിയില്‍ തിളങ്ങി നിത്യ മേനോന്‍; വീഡിയോയും ചിത്രങ്ങളും വൈറല്‍

മംഗള്‍യാന്‍ ദൌത്യത്തിന്‍റെ കഥ പറയുന്ന അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളികളുടെ പ്രിയ താരം നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മിഷന്‍ മംഗള്‍. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്. കഴിഞ്ഞ ദിവസം മുംബൈ ജഹുവില്‍ വെച്ച് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികല്‍ നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയ നിത്യ മേനോന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്.

Image result for mission mangal promotions nithya
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന് പുറമെ വിദ്യാ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറഞ്ഞുകൊണ്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ ശക്തിയാണ്. ചിത്രം ഓഗസ്റ്റ് 15 നാണ് റിലീസിനെത്തുക.

Image result for mission mangal promotions nithya

Image result for mission mangal promotions nithya

Image result for mission mangal promotions nithya

nithya-menen-missionmangal-1

മിഷന്‍ മംഗളിന് പുറമെ, കോളാമ്പി, ആനന്ദമാര്‍ഗം, ദ അയണ്‍ ലേഡി, സൈക്കോ തുടങ്ങിയ ചിത്രങ്ങളും നിത്യ മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.