'അരി തേടി വരുന്ന ആന കെണി തേടി വരില്ല..'; മിഷന്‍ അരിക്കൊമ്പന്‍ സിനിമയാകുമോ? ട്രോള്‍പൂരം

‘മിഷന്‍ അരിക്കൊമ്പന്‍’ സിനിമയാകുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. അരിക്കൊമ്പനെ വച്ച് മലയാളത്തിലെ പ്രമുഖം സംവിധായകര്‍ സിനിമ എടുത്താല്‍ എന്താവും എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ട്രോളുകള്‍ വൈറലാവുകയാണ്.

മിഷന്‍ അരിക്കൊമ്പന്‍ ഒമര്‍ ലുലു സിനിമ ആക്കുകയാണെങ്കില്‍ ”ടെ കൊമ്പാ ഫ്രീക്ക് കൊമ്പാ കുങ്കീടെ കൂടെ പോരെ ഡാ കൊമ്പാ.. കുങ്കീടെ കൂടെ പോന്നാലെ പിന്നെ ലൈഫ് ഫുള്ളാ ജോജി ബേബി” എന്നായിരിക്കും. ജിസ് ജോയ് സിനിമ ആണെങ്കില്‍ ”എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ സാധിച്ചാല്‍ എല്ലാവരും പാവങ്ങളാ..”

വൈശാഖ് സിനിമ ആണെങ്കില്‍, ”അരി തേടി വരുന്ന ആന കെണി തേടി വരില്ല..” ലിജോ ജോസ് പെല്ലിശേരി ചിത്രമാണെങ്കില്‍ ”അതേടാ അരിക്കൊമ്പന്‍ ഞാനാടാ..@%്#%%” എന്നായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു ട്രോള്‍.

No description available.

ഇതിന് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. ”ബി. ഉണ്ണി കൃഷ്ണന്‍ സിനിമ ആണെങ്കില്‍ ക്ലൈമാക്‌സില്‍ ചക്കക്കൊമ്പനായി വേഷം മാറിയ ഏജന്റ് അരിക്കൊമ്പന്‍”, ”റേഷന്‍ കട കുത്തിപ്പൊളിച്ചത് ആര് വേണോ ആകാം.. അത് ഒരു വന്യമൃഗം ആവാം, ആ വന്യമൃഗം ഒരു ആന ആകാം.. ആ ആന ഈ അരിക്കൊമ്പനാകാം- എ ഫിലിം ബൈ അറ്റ്‌ലീ.”

No description available.

”അടുത്ത കാട്ടിലെ പിടിയാന: തെറ്റ് ചെയ്യാത്തവരായി ആരുമില്ല അരിക്കൊമ്പാ..”, ”ആരാ… അരി.. കൊമ്പനാ..? മ്… അല്ല… എ അടൂര്‍ ഫിലിം”, ”കുറച്ച് അരി എടുക്കട്ടെ അരികൊമ്പാ.. എ ശ്രീകുമാര്‍ മേനോന്‍ ഫിലിം”, ”ലേ ലാല്‍ ജോസ്: അരികൊമ്പന്‍ കട്ടതൊന്നും ആ വയറു വിട്ട് പുറത്ത് പോയിട്ടില്ല.”

No description available.

”ജീത്തു ജോസഫ്-അരിക്കൊമ്പനാണെന്ന് കരുതി കഥയുടെ പകുതി വരെ ചക്കക്കൊമ്പന് പിന്നാലെ പോകുന്നവര്‍ ട്വിസ്റ്റ് ട്വിസ്റ്റ്”, ”ലെ അരിക്കൊമ്പന്‍: മോശം വിചാരിക്കില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ .. ഇവിടുന്ന് കുറച്ചു ദൂരെയുള്ള ഒരു റേഷന്‍ കടയില്‍ ഞാന്‍ ഒരു സ്‌പെഷ്യല്‍ അരി തിന്നാന്‍ പോവുന്നുണ്ട്.. എന്റെ കൂടെ വരുന്നുണ്ടോ- എ വിനീത് ശ്രീനിവാസന്‍ മൂവി” എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

No description available.