ആ ഗാനം ചിത്രീകരിച്ചത് ഇങ്ങനെ.. 30 വര്‍ഷത്തിന് ശേഷം 'മിന്നാര'ത്തിന്റെ ചിത്രീകരണ വീഡിയോ എത്തി; വൈറലാകുന്നു

30 വര്‍ഷത്തിന് ശേഷം ‘മിന്നാരം’ സിനിമയുടെ ചിത്രീകരണ വീഡിയോ പുറത്ത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ഒരു വല്ലം പൊന്നും പൂവും’ ഗാനത്തിന്റെ ചിത്രീകരണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ രസകരമായ നിമിഷങ്ങള്‍ എല്ലാം ഈ വീഡിയോയിലുണ്ട്.

ശോഭനയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച ഡാന്‍സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ശോഭനയുടെ ഒരു ഫാന്‍സ് പേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. 1994ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മിന്നാരം.


മോഹന്‍ലാല്‍, ശോഭന, തിലകന്‍, ജ?ഗതി, ശങ്കരാടി, ഉമ്മര്‍, ലാലു അലക്‌സ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഈ സിനിമയുടെ ബോളിവുഡ് റീമേക്ക് ഹംഗാമ 2 എന്ന പേരില്‍ പ്രിയദര്‍ശന്‍ ഒരുക്കിയിരുന്നു. എന്നാല്‍ മലയാളത്തെ പോലെ ചിത്രം ഹിറ്റ് ആയില്ല.

മിന്നാരം റിലീസ് ചെയ്തപ്പോള്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങിയില്ലെങ്കിലും തിയേറ്ററില്‍ എത്തിയപ്പോള്‍ ഏറെ ശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ശോഭന മരിക്കുന്നുണ്ട്. ഈ ട്രാജിക് എന്‍ഡ് പ്രേക്ഷകര്‍ സ്വീകരിച്ചില്ല. എന്നാല്‍ മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം.