'ഇന്ന് രേവതി നക്ഷത്രം, ഞങ്ങളുടെ രണ്ടുപേരുടെയും ജന്മനാളാണിന്ന്'

ജന്‍മനാള്‍ ആഘോഷിച്ച് എം. ജി ശ്രീകുമാര്‍. മോഹന്‍ലാലിന്റെയും തന്റെയും ജന്മനാളാണ് ഇന്ന് എന്ന സന്തോഷമാണ് മലയാളികളുടെ പ്രിയ ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെ ച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദൈവത്തിനും കലാസ്‌നേഹിതര്‍ക്കും നന്ദി പറയുകയാണ് എം. ജി ശ്രീകുമാര്‍.

“”ഇന്ന് രേവതി നക്ഷത്രം. ഞങ്ങള്‍ രണ്ടുപേരുടെയും ജന്മനാളാണിന്ന്. ഇത്രയും നാള്‍ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്‌നേഹിതര്‍ക്കും നന്ദി
ലവ് യു ഓള്‍”” എന്നാണ് എം. ജി ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്.

രണ്ട് ഇതിഹാസങ്ങള്‍ക്കും ജന്മദിനാശംസകള്‍ എന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ഇനിയും ലാലേട്ടാനായി എന്ന് പാടും എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.