പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം മാറ്റി

മരക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി  സിനിമയുടെ നിര്‍മ്മാതാവ്് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തി. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. കൊല്ലത്തായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്.

 

താന്‍ മന്ത്രിയാണങ്കില്‍ സിനിമ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്നായിരുന്നു ചര്‍ച്ചയെ കുറിച്ച് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. ഇടപെടല്‍ മന്ത്രി എന്ന നിലയില്‍ അത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

് ഇന്നലെയുണ്ടായ ചര്‍ച്ചയില്‍ രണ്ട് ഡോസ് വാക്സിന്‍ എന്നത് ഒരു ഡോസ് ആക്കി മാറ്റി. വിനോദ നികുതി ഒഴിവാക്കി. സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് ആശ്വാസകരമായ തീരുമാനമാണ്. കൊല്ലത്ത് നടക്കാന്‍ പോകുന്ന യോഗത്തില്‍ ചിത്രം തീയേറ്റര്‍ റിലീസ് ആണോ എന്നുള്ള കാര്യത്തില്‍ തീരുമാനമാകും.

മരക്കാര്‍     എന്ന സിനിമയുടെ തീയറ്റര്‍ റിലീസ് സംബന്ധിച്ച് ഇനി ചര്‍ച്ചകളില്ലെന്ന് നേരത്തെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്നത്.