'നല്ല പടം, ആസ്വദിക്കാം'; മറിയം വന്ന് വിളക്കൂതി ഏറ്റെടുത്ത് പ്രേക്ഷകര്‍, വീഡിയോ

ജെനിത് കാച്ചപ്പിള്ളി ചിത്രം “മറിയം വന്ന് വിളക്കൂതി”ക്ക് മികച്ച പ്രതികരണങ്ങള്‍. പൊട്ടിച്ചിരിക്കാം, നല്ല പടം, ആസ്വദിച്ചിരിക്കാം, ചിരിച്ച് ചാകും എന്നിങ്ങനെയാണ് സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണങ്ങള്‍. ആദ്യം മുതല്‍ അവസാനം വരെ എല്ലാം മറന്ന് ചിരിക്കാം എന്ന ഉറപ്പാണ് മറിയം വന്ന് വിളക്കൂതി പ്രേക്ഷകന് സമ്മാനിക്കുന്നത്.

സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ഷിയാസ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, ബിനു അടിമാലി, ഐറിന്‍ മിഹാല്‍ കൊവിച്ച്, ഫാജിത, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. വസീം-മുരളി സംഗീതം ഒരുക്കിയ ചിത്രത്തിന് സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.