ബ്രില്യന്‍സുകളില്ലെന്ന് പറഞ്ഞ് ബ്രില്യന്‍സുകള്‍ ഒളിപ്പിച്ച ചിത്രം

ചിരിപ്പൂരം ഒരുക്കിയാണ് ജെനിത് കാച്ചപ്പിള്ളി ചിത്രം “മറിയം വന്ന് വിളക്കൂതി” തിയേറ്ററുകളിലെത്തിയത്. ഹ്യൂമറിന്റെയും സസ്‌പെന്‍സിന്റെയും വ്യത്യസ്തമായൊരു രീതി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് നല്‍കുന്നത്.

“ബോധത്തിലുള്ള സന്തോഷത്തേക്കാള്‍ ഒട്ടും കൂടുതലല്ല ബോധമില്ലായ്മയിലുള്ള സന്തോഷം” എന്ന മറിയാമ്മ ടീച്ചറുടെ ഒറ്റ് ഡയലോഗ് കൊണ്ട് തന്നെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ചത് വ്യക്തം. ബ്രില്യന്‍സുകളില്ലാത്ത ചിത്രം എന്ന പേരിലാണ് സിനിമ പുറത്തെത്തിയതെങ്കിലും സംവിധായകന്റെ ബ്രില്യന്‍സുകള്‍ ചിത്രത്തിലുടനീളം കാണാന്‍ സാധിക്കും എന്നതാണ് വസ്തുത.

ആദ്യം പുറത്തെത്തിയ ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നു തന്നെ സംവിധായകന്റെ ബ്രില്യന്‍സ് വ്യക്തമാണ്. പുകയില ഹാനികരമാണ് എന്ന പരസ്യത്തിലുള്ള ദ്രാവിഡിന്റെ ഫോട്ടോയുമായി നില്‍ക്കുന്ന മറിയാമ്മ ടീച്ചറാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ അച്ചായന്‍ മരിച്ച കഥ പറയുന്നത് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നതാണെങ്കിലും ഒരുപാട് ആശയം ഒറ്റ രംഗത്തില്‍ കൂടി തന്നെ പറഞ്ഞുവെക്കുന്നുണ്ട്.

Image may contain: 1 person, indoor

സ്‌റ്റോണര്‍ ജോണറിലുള്ള കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ പ്രയോഗിക്കുന്ന സൂത്രങ്ങള്‍ കൂടുതല്‍ കുരുക്കിലേക്ക് കൊണ്ടെത്തിക്കുന്നതാണ് ചിത്രം പറയുന്നത്. രണ്ട് മണിക്കൂര്‍ “മന്ദാകിനി”യുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ പ്രേക്ഷകരുടെ പൊട്ടിച്ചിരികളാക്കി മാറ്റാന്‍ ജെനിത് കാച്ചപ്പിള്ളിക്ക് കഴിഞ്ഞു. മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണരീതി ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ഫ്രഷ്‌നെസ് നിലനിര്‍ത്തുന്നുണ്ട്.

Image may contain: one or more people