നൃത്തചുവടുകളുമായി മക്കള്‍ സെല്‍വനും ജയറാമും; മാര്‍ക്കോണി മത്തായിയിലെ 'എന്നാ പറയാനാ' വീഡിയോ ഗാനം

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആഘോഷഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എന്നാ പറയാനാ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ജയറാമും വിജയ് സേതുപതിയുമാണ് ചുവടുവെക്കുന്നത്. വരികള്‍ അനില്‍ പനച്ചൂരാന്റേതാണ്.

എം ജയചന്ദ്രന്റേതാണ് സംഗീതം. അജയ് ഗോപാല്‍, ഭാനുപ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.മക്കള്‍ സെല്‍വന്റെ മലയാള അരങ്ങേറ്റം ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസഫിലൂടെ തിളങ്ങിയ ആത്മീയ നായികയായി എത്തുന്നു.

അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയി മാത്യു, റീന ബഷീര്‍, മല്ലിക സുകുമാരന്‍, അനാര്‍ക്കലി, കലാഭവന്‍ പ്രജോദ്, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സനില്‍ കളത്തിലും റെജീഷ് മിഥിലയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Read more