മനോജ് കെ. ജയന്‍ ചിത്രം 'എന്റെ മഴ'; ടൈറ്റില്‍ ലോഞ്ച്

മനോജ് കെ. ജയന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘എന്റെ മഴ’ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു. സുനില്‍ സുബ്രഹ്‌മണ്യന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആന്‍മെയ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ അനില്‍ കുമാര്‍ ആണ് തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

നരേന്‍, നെടുമുടി വേണു, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹന്‍, യാമി സോന, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ അന്‍മയി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കൈതപ്രം, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജു രാഘവ്, കെ.ജയകുമാര്‍, പവിത്രന്‍, ഉദയശങ്കര്‍, എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവര്‍ ചേര്‍ന്നാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു അനില്‍, ചീഫ് അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ്: സുധീഷ് രാമചന്ദ്രന്‍, ദീപക് നാരായണ്‍, ആര്‍ട്ട്: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്ട്യും: ബുസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല.

ഫിനാന്‍സ് കണ്‍ഡ്രോളര്‍: ഗോപിനാഥ് രാമന്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്: ബ്രൂസ് ലിയോ ജോക്കിന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ നാരായണ്‍, സൗണ്ട് മിക്‌സിങ്: കരുണ്‍ പ്രസാദ്, ഡി ഐ: ശ്രീകുമാര്‍ നായര്‍, വി എഫ് എക്‌സ് : രന്‍തീഷ്, പരീക്ഷിത്, സ്റ്റില്‍സ്: അജി കോളോണിയ, ഡിസൈന്‍: നിതീഷ് വി എം, ഷൈന്‍ ചന്ദ്രന്‍, പി.ആര്‍.ഒ: പി ശിവപ്രസാദ്.

Read more