വീണ്ടും തോക്കെടുത്ത് മമ്മൂട്ടി, സ്ട്രീറ്റ് ലൈറ്റ്‌സ് ആദ്യ ടീസര്‍

വീണ്ടും തോക്കെടുത്ത് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിലെ ആദ്യ ടീസര്‍. ജെയിംസ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മമ്മൂട്ടി കഥാപാത്രം എത്തുന്നത്. തോക്കും, കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് പതിവ് പോലെ ചുള്ളനായി തന്നെയാണ് മമ്മൂക്ക എത്തുന്നത്.

ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുമാണിത്. ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്.

ലിജോമോള്‍ ജോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീനാ കുറുപ്പ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ആദര്‍ശ് ഏബ്രഹാമാണ് സംഗീത സംവിധായകന്‍.

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ടീസറില്‍ പരിചിതമുഖമായി മമ്മൂട്ടി മാത്രമാണുള്ളത്. തമിഴ് സംസാരിക്കുന്ന വില്ലന്‍ ലുക്കുള്ള ആളുകളെയും കാണിക്കുന്നുണ്ട്.

https://www.facebook.com/Mammootty/videos/336909746793385/