ജെയിംസ് ബോണ്ട് എന്ന പേര് ഓർമ്മിപ്പിക്കുന്നത് നിങ്ങളെ മാത്രം; ഷോണ്‍ കോണറിക്ക് ആദരവുമായി മമ്മൂട്ടി

ആദ്യമായി വെള്ളിത്തിരയില്‍ ജെയിംസ് ബോണ്ടിന് ജീവൻ നൽകിയ നടൻ ഷോണ്‍ കോണറി വിടവാങ്ങിയിരിക്കുകയാണ് . 90 വയസായിരുന്നു ഷോണ്‍ കോണറിക്ക്. ഷോണ്‍ കോണറിക്ക് ആദരാഞ്‍ജലി അര്‍പ്പിച്ച് മമ്മൂട്ടി രംഗത്ത് എത്തി. ഷോണ്‍ കോണറിയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട് മമ്മൂട്ടി. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ്‍ കോണറിയെ മാത്രം ഓർമ്മിപ്പിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓർമ്മിപ്പിക്കുന്നു. അതാണ് ഷോണ്‍ കോണറി. അതിശയകരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാൻ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് പോയ താരമാണ് അദ്ദേഹം  എന്നാൽ നമ്മിൽ മിക്കവർക്കും ജെയിംസ് ബോണ്ടിന്റെ നിര്‍വചനമാണ് ഷോണ്‍ കോണറി. ആർ‌ഐ‌പി മിസ്റ്റർ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങൾ എന്നേക്കും ജീവിക്കുന്നു- മമ്മൂട്ടി കുറിച്ചു.

1962–ൽ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1983–ൽ പുറത്തിറങ്ങിയ നെവർ സേ നെവർ എഗെയിൻ എന്ന ചിത്രത്തിലാണ് ഷോണ്‍ കോണറി അവസാനമായി ജെയിംസ് ബോണ്ട് ആയത്.