മമ്മൂട്ടി നായകനായ ഷാജി കൈലാസ് ചിത്രം വല്യേട്ടൻ വീണ്ടും റീ റിലീസിന്. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആരാധകര്‍ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് വല്യേട്ടൻ.
സഹോദരന്‍മാരെ ജീവനുതുല്യം സ്‌നേഹിക്കുന്ന അദ്ദേഹം അവരുടെ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങളും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് സിനിമ മുന്നേറുന്നത്.
മോളിവുഡിൽ റീ റിലീസ് കാലമായതോടെ ‘ഒരു വടക്കന്‍ വീരഗാഥ’, ‘ദേവാസുരം’ ‘ആറാംതമ്പുരാന്‍’, ‘ദേവദൂതന്‍’ തുടങ്ങി നിരവധി സിനിമകളാണ് റീ റിലീസിനെത്തുന്നത്. റീ റിലീസിന് എത്തിയ മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങൾ കാണാൻ പ്രേക്ഷകരുടെ തിരക്കായിരുന്നു.