‘ഭ്രമയുഗം’ സിനിമയുടെ ഓളം തീരുന്നതിന് മുമ്പേ മറ്റൊരു ഗംഭീര ചിത്രവുമായി മമ്മൂട്ടി. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ടര്‍ബോ’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ടര്‍ബോയുടെ 104 ദിവസം നീണ്ട ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്. സംവിധായകന്‍ തന്നെയാണ് പാക്കപ്പ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
”ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം, എണ്ണമറ്റ ഓര്‍മകള്‍, എന്നും നിലനില്‍ക്കുന്ന ബന്ധങ്ങള്‍. ഫ്രെയിമുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങള്‍ നല്‍കുന്ന പിന്തുണ എന്റെ അഭിനിവേശം വര്‍ധിപ്പിക്കുകയാണ്.”
”പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ ഒരു ജീവന്‍ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു” എന്നാണ് സംവിധായകന്‍ കുറിച്ചത്.
മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മിഥുന്‍ മാനുവല്‍ തോമസ് ആണ്.
Read more
‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘കാതല്‍’ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ടര്‍ബോ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലുണ്ട്.