ജയസൂര്യ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍

ജയസൂര്യ ചിത്രം ക്യാപ്റ്റനില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നു. മമ്മൂട്ടിയായി തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്. അന്തരിച്ച പ്രശസ്ത ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. അടുത്ത മാസം മധ്യത്തോടെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുകളും മറ്റും ആരംഭിച്ചിട്ടുണ്ട്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിക്കുന്നതും ജോബി ജോര്‍ജ്ജാണ്. മമ്മൂട്ടിയുടെ വിവാദ ചിത്രം കസബയുടെ നിര്‍മ്മാതാവും ജോബിയാണ്.