മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം വിവാദങ്ങളെ പിന്നിട്ട് അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മാമാങ്കത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വടക്കന്‍ വീരഗാഥ ലുക്കില്‍ കുടുമയും കടുക്കനുമൊക്കെ ആയിട്ടാണ് താരമെത്തുന്നത്. അതേസമയം, ചിത്രത്തിനായി 18 ഏക്കര്‍ വിസ്തൃതിയില്‍ ഉള്ള സെറ്റ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് വര്‍ക്കാണ്.
സജീവ് പിള്ളയുടെ തിരക്കഥയില്‍ എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം 2019ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാമാങ്കം പുതു ചരിത്രമാവാന് പോകുന്ന ഒരു ചരിത്രസിനിമയാണ് എന്നാണ് അണിയറസംസാരങ്ങള്‍. ചരിത്ര നായകനായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനുമുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി സിനിമയില്‍ അവതരിപ്പിക്കുന്നത്.
Read more
കനിഹയും അനു സിത്താരയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരുണ്‍ രാജ് അറോറ, പ്രാചി ടെഹ്ലാന്, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.