മല്ലികാ സുകുമാരന്റെ വീട്ടില്‍ വീണ്ടും വെള്ളം കയറി; നടിയെ ബന്ധുവീട്ടിലേക്ക് മാറ്റി  

കോവിഡ് ലോക്ഡൗണിൽ പെട്ട് ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് വെള്ളിയാഴ്ചയാണ്  കൊച്ചിയിലെത്തിയത്. അന്ന് തന്നെ അദ്ദേഹത്തിന്റെ  അമ്മ മല്ലിക മറ്റൊരു ദുരിതമുഖത്തു നിന്ന്‌ രക്ഷപ്പെടുകയായിരുന്നു.

കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍ നിന്ന് വെള്ളം കയറിയത്.
തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്.

2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികാ സുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു.