പേര് പോലെ തന്നെ ലോകേഷിന്റെ 'ഫൈറ്റ് ക്ലബ്ബ്'; ടീസര്‍ എത്തി

ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ്ബി’ന്റെ ടീസര്‍ പുറത്തിറങ്ങി. പേര് പോലെ തന്നെ അടിയോട് അടിയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ‘ഉറിയടി’ ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍.

അബ്ബാസ് എ റഹ്‌മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസര്‍ വളരെ ചടുലമാണ്. കടുത്ത സംഘടനമാണ് ചിത്രത്തിന്റെ ടീസറില്‍ ഉള്ളത്.

2023 ഡിസംബര്‍ 15ന് ചിത്രം തിയറ്ററുകളിലേക്കെത്തും. ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, എഡിറ്റിംഗ് കൃപകരണ്‍, കഥ ശശി, തിരക്കഥ വിജയ്കുമാര്‍, ശശി, അബ്ബാസ് എ റഹ്‌മത്ത്, കലാസംവിധാനം ഏഴുമലൈ ആദികേശവന്‍, സ്റ്റണ്ട് വിക്കി, അമ്രിന്‍ അബൂബക്കര്‍.

Read more

തമിഴ് സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. 4 സിനിമകള്‍ കൊണ്ട് തന്നെ തമിഴിലെ മുന്‍നിര സംവിധായകനായി ലോകേഷ് മാറിയിരുന്നു. ഈയടുത്താണ് തന്റെ പ്രൊഡക്ഷന്‍ ഹൗസും സിനിമയും ലോകേഷ് പ്രഖ്യാപിച്ചത്.