ലാലണ്ണാ...കൊട്ടണ്ണാ..; ചുവടുവെച്ച് താരങ്ങള്‍; വീഡിയോ

‘അമ്മ’യുടെ എന്റര്‍ടെയ്‌ന്മെന്റ് അവാര്‍ഡ് ഷോയ്ക്കായുള്ള തയാറെടുപ്പിലാണ് താരങ്ങള്‍. പരിപാടിയുടെ പ്രാക്ടീസിനിടെ പുതിയ ട്രെന്‍ഡിങ് റീല്‍സിന് ചുവടുവച്ചെത്തിയിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ജു പിള്ള ‘ലാലണ്ണാ.. കൊട്ടണ്ണാ’ എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.

‘അണ്ടേ സുന്ദരാനികി’ എന്ന സിനിമയില്‍ ഹിറ്റായ പ്രൊമോ ഗാനത്തിനാണ് എല്ലാവരും ഒരുപോലെ ചുവടുവച്ചത്. മഞ്ജു പിള്ള, ശ്വേതാ മേനോന്‍, റംസാന്‍, ബീന ആന്റണി, ദേവി ചന്ദന, പാരീസ് ലക്ഷ്മി, രചന നാരായണന്‍കുട്ടി, മുന്ന സൈമണ്‍, കൈലാസ് മേനോന്‍, ബാബുരാജ്, സുരഭി ലക്ഷ്മി, സുധീര്‍ കരമന, അനന്യ, സ്വാസിക, പ്രിയങ്ക നായര്‍, പൊന്നമ്മ ബാബു, തെസ്നി അലിഖാന്‍ എന്നിവരാണ് റീല്‍സില്‍ ഉണ്ട്.

വീഡിയോ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നസ്രിയ-നാനി കോംബോയില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ചിത്രത്തിലെ പ്രൊമോ സോങ് പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് റീലുകളില്‍ ഒന്നായി ഈ ഗാനം മാറിയിരുന്നു.

തെന്നിന്ത്യയിലും പുറത്തും താരങ്ങളടക്കം നിരവധിപേര്‍ റീല്‍സിലൂടെ ചുവടു വച്ചതിന് ശേഷമാണ് ഇപ്പോള്‍ ‘അമ്മ’യിലെ താരങ്ങളുടെ റീല്‍സും വൈറലാകുന്നത്.