'ആ സിനിമയില്‍ അര്‍ജുന്‍ അഭിനയിച്ചു, അതൊരു വലിയ നഷ്ടമായി മനസില്‍ കിടക്കുകയായിരുന്നു'

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ലാല്‍. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം “സാഹോ”ക്ക് പിന്നാലെ മണിരത്‌നം ഒരുക്കുന്ന “പൊന്നിയിന്‍ സെല്‍വനി”ല്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ലാല്‍. മണിരത്‌നത്തിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ ആഗ്രഹിച്ചരുന്ന ആളാണ്, എന്നാല്‍ അദ്ദേഹം ആദ്യം വിളിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമം പങ്കുവച്ചിരിക്കുകയാണ് താരം.

“”മണിരത്‌നത്തിനെ വിളിച്ച് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ “കടല്‍” എന്ന സിനിമക്ക് വേണ്ടി അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് “ഒഴിമുറി” എന്ന സിനിമ കാരണം പോകാന്‍ പറ്റിയില്ല. അര്‍ജുന്‍ ആ സിനിമയില്‍ അഭിനയിച്ചു. അതൊരു വലിയ നഷ്ടമായിട്ട് മനസില്‍ കിടക്കുകയായിരുന്നു”” എന്ന് ലാല്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

പിന്നീടാണ് പൊന്നിയിന്‍ സെല്‍വനായി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വിളി വന്നതെന്നും ലാല്‍ പറഞ്ഞു. “”വളരെ പോസീറ്റിവും ശക്തമായ കഥാപാത്രം തന്നെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ചെലലുമ്പോള്‍ എന്റെ ഗെറ്റപ്പും റോളും, വിഷ്വല്‍സും എല്ലാം റെഡിയാക്കി വച്ചിരിക്കുകയാണ്. കുതിര സവാരി പഠിക്കണം, ശരീരം കുറച്ചു കൂടി ഫിറ്റ് ആക്കണം എന്ന ടാസ്‌ക്കുകളും തന്നിട്ടുണ്ട്. ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ചെയ്യണം. ഷൂട്ടിംഗ് തുടങ്ങുന്നത് ഫെബ്രുവരി അവസാനത്തോടെയാണ്. വലിയ ക്യാന്‍വാസില്‍ ഒരുപാട് നടിനടന്‍മാര്‍ അഭിനയിക്കുന്ന സിനിമയാണ്”” എന്നും ലാല്‍ വ്യക്തമാക്കി.