ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രം; 'നാല്പത്തിയൊന്ന്' നാളെ തിയേറ്ററുകളില്‍

തട്ടുംപുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ് സംവിധാനം ചിത്രം “നാല്പത്തിയൊന്ന്” നാളെ തിയേറ്ററുകളിലെത്തും. ലാല്‍ ജോസിന്റെ 25-ാമത്തെ ചിത്രമാണിത്. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് നാല്‍പത്തിയൊന്ന്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമേച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു.

Image may contain: 1 person, beard and textനിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മതാക്കളായുണ്ട്.