കുഞ്ഞാലി മരക്കാര്‍ ഇനി ഉണ്ടാകുമോ? മറുപടി പറഞ്ഞു സന്തോഷ് ശിവന്‍..!

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ആ ചിത്രം ഈ കഴിഞ്ഞ ഡിസംബറിലാണ് റിലീസ് ചെയ്തത്.

സന്തോഷ് ശിവന്റെ കുഞ്ഞാലി മരക്കാര്‍ ഇനിയുണ്ടാകുമോ എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് ശിവന്‍. ആ ചിത്രം ഇനിയുണ്ടാവില്ലയെന്നാണ്. കാരണം മരക്കാരുടെ കഥ ഇപ്പോള്‍ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞെന്നും, ഒരേ കഥയില്‍ രണ്ടു ചിത്രങ്ങളുടെ ആവശ്യമില്ലായെന്നുമാണ്.

താനെന്തായാലും ഇനി കുഞ്ഞാലി മരക്കാരെന്ന ഒരു ചിത്രമാലോചിക്കുന്നില്ലായെന്നും, അങ്ങനെയൊരു ചിത്രം ഇനിയുണ്ടാവില്ലയെന്നുമാണ് സന്തോഷ് ശിവന്‍ സംശങ്ങളില്ലാതെ വ്യക്തമാക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നാളെ ആഗോള തലത്തില്‍ റിലീസ് ചെയ്യുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം, ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ ഈ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. സെന്റിമീറ്ററെന്നാണ് ഇതിന്റെ തമിഴ് വേര്‍ഷന്റെ പേര്.