താരനിബിഡമായി കുഞ്ചാക്കോ ബോബന്റെ 'ഇസ'യുടെ മാമ്മോദീസ; വീഡിയോ

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയുടെ മാമ്മോദീസ കഴിഞ്ഞ ദിവസം നടന്നു. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിലായിരുന്നു മാമ്മോദീസ ചടങ്ങ്. മലയാള സിനിമയിലെ പ്രമുഖകര്‍ ചടങ്ങിലും വൈകിട്ട് നടത്തിയ റിസപ്ഷനിലും പങ്കെടുത്തു.

നടന്‍ ദിലീപും, ഭാര്യ കാവ്യ മാധവനും പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത് കുഞ്ചാക്കോയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു. നടന്‍ വിനീത്, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, എന്നിവരും പള്ളിയിലെ മാമ്മോദീസ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, ദുല്‍ക്കര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് എത്തിയത്.

chackochan-son-christening-dileep

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് ജനിച്ചത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്.