സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിൽ സര്‍ക്കാര്‍  സഹായിക്കുന്നില്ല; വിമർശനവുമായി ഫിലിം ചേംബർ

കോവിഡ് കാലത്ത് സിനിമാമേഖലയെ സംരക്ഷിക്കാൻ   സംസ്ഥാന സര്‍ക്കാര്‍  സമയോചിതമായ നടപടികൾ എടുക്കുന്നില്ല എന്ന പരാതിയുമായി  കേരള ഫിലിം ചേംബർ.

ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപെട്ട ചലച്ചിത്ര മേഖലയിലെ  ദിവസവേതന തൊഴിലാളികളെ സർക്കാർ  സഹായിക്കുന്നില്ല എന്നാണ് ഫിലിം ചേംബർ ആരോപിക്കുന്നത്.

അടഞ്ഞു കിടക്കുന്ന തിയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ചേംബർ  നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുകൂലമായ  പ്രതികരണം ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

സമാനമായി ഈയൊരു അവസരത്തിൽ  കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന  നിര്‍മ്മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.