കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും ?

നിവിന്‍ പോളി നായകനായി എത്തുന്ന പീരിഡ് ഡ്രാമാ ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നതായി അഭ്യൂഹം. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പീരിഡ് ഡ്രാമാ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഈ സിനിമയിലെ കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്യഭാഷാ നായികയായ പ്രിയ ആനന്ദാണ് സിനിമയില്‍ നായിക. ആദ്യം നിശ്ചയിച്ചിരുന്നത് അമലാ പോളായിരുന്നെങ്കിലും ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് അവര്‍ സ്വയം പിന്മാറുകയായിരുന്നു.

ഒടിയന്‍ ഷൂട്ടിംഗ് വൈകിയതിനാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ മംഗോളിയയിലാണ്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഇതിനിടയിലാണോ കായംകുളം കൊച്ചുണ്ണിയിലെ കാമിയോ പൂര്‍ത്തിയാക്കുക എന്ന് വ്യക്തതയില്ല. മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസോ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌യോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റിലീസാകുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ചര്‍ച്ചയായതിനാല്‍ ചിത്രത്തെക്കുറിച്ച് ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ലാലേട്ടന്‍ അതിഥി താരമായി എത്തുക കൂടി ചെയ്യുകയാണെങ്കില്‍ സിനിമയുടെ ലെവല് മാറും.