കളക്ഷനിൽ ഞെട്ടിച്ച് കണ്ണൂർ സ്ക്വാഡ്; ചിത്രം 100 കോടി ക്ലബ്ബിലേക്കോ?

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയെ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിലീസ് ചെയ്ത മൂന്ന് വാരം പിന്നീടുംമ്പോഴും മികച്ച കളക്ഷനാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് വൈഡ് കളക്ഷനായി 70 കോടി രൂപയോളം ചിത്രം സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുമാത്രം 30 കോടി രൂപയാണ് ചിത്രം നേടിയാതെന്നാണ് സിനിമ ട്രാക്കർമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർടുകൾ. ഇങ്ങനെ പോയാൽ ചിത്രം വൈകാതെ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

ഗ്രേറ്റ് ഫാദർ, വെള്ളം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. റോബിയുടെ തന്നെ സഹോദരനായ റോണി ഡേവിഡും മുഹമദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എ. എസ്. ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്ക്വാഡിന് സംഗീതം നൽകിയിരിക്കുന്നത്.

ആദ്യ ദിവസം 2.4 കോടി രൂപയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണ്ണൂർ സ്ക്വാഡിന്റെ വിജയത്തോടനുബന്ധിച്ച്  സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി വരുന്നത്. റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേ ഫേറർ ഫിലിംസാണ് കണ്ണൂർ സ്ക്വാഡിന്റെ വിതരണം.