ബോളിവുഡില്‍ ടാലന്റിന് പ്രാധാന്യമില്ലെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനായി താന്‍ കഠിനമായി അധ്വാനിച്ചിട്ടുണ്ട്. സിനിമാ നിര്‍മ്മാണം മുതല്‍ സ്ക്രിപ്റ്റ് റൈറ്റിംഗ് വരെ പഠിച്ചെന്നും അന്ന് ടാലന്റാണ് എല്ലാം എന്ന് താന്‍ കരുതിയിരുന്നതായും താരം പറയുന്നു.
പിന്നീടാണ് ഈ ഇന്‍ഡസ്ട്രിയില്‍ ടാലന്റ് ആവശ്യമില്ലെന്ന് മനസിലാക്കുന്നതെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറയുന്നത്. അധികാര രാഷ്ട്രീയം കളിക്കുന്നവര്‍ പുതിയ ബന്ധങ്ങളുണ്ടാക്കി മാഫിയ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് താരം പറയുന്നു.
Read more
റസ്നീഷ് റാഷി സംവിധാനം ചെയ്യുന്ന ധാക്കഡ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം എത്തുന്നത്. ചിത്രം 2020ല്‍ തീയേറ്ററുകളിലേക്കെത്തും.